---
title: "ചൊക്ലി ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് ; എൽ ഡി എഫിന് 2181 വോട്ടിൻ്റെ മിന്നും ജയം"
english_title: "Chokli Division by-election; LDF won by 2181 votes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168805/Chokli Division by-election; LDF won by 2181 votes"
published_at: "2023-12-13T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65794298c59e7_IMG-20231213-WA0022.jpg"
keywords: []
---

# ചൊക്ലി ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് ; എൽ ഡി എഫിന് 2181 വോട്ടിൻ്റെ മിന്നും ജയം

> **Lead Summary:** *ചൊക്ലി ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് ; എൽ ഡി എഫിന് 2181 വോട്ടിൻ്റെ മിന്നും ജയം

## Article Content

*ചൊക്ലി ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് ; എൽ ഡി എഫിന് 2181 വോട്ടിൻ്റെ മിന്നും ജയം

പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സീറ്റ് നിലനിർത്തി. എൽ ഡി എഫിലെ തീർത്ഥാ അനൂപ് വിജയിച്ചു. 2181 വോട്ടുകൾക്കാണ് വിജയം.

തീർത്ഥ 3,114 വോട്ട് നേടിയപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി നജ്മ 933 വോട്ടും, ബി ജെ പി സ്ഥാനാർത്ഥി കെ.പി സൗമ്യ 299 വോട്ടും നേടി. മൊത്തം 6420 വോട്ടർമാരിൽ 4346 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

1,966 പുരുഷ വോട്ടർമാരും, 2,380 സ്ത്രീ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. നേരത്തെ ഇടതുമുന്നണിയിൽ നിന്നും വിജയിച്ച എൻ.എസ് ഫൗസി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168805/Chokli Division by-election; LDF won by 2181 votes)